Kozhikode

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു സ്വര്‍ണ്ണംകടത്താന്‍ ശ്രമം, കരിപ്പൂരിൽ യുവതി പിടിയിൽ

Please complete the required fields.




കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്തിയ യുവതി കസ്റ്റംസിന്റെ പിടിയിലായി.

കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയാണ് സ്വർണം കടത്തിയത്. 32 വയസാണ് ഇവർക്ക്. തന്റെ അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ തെരച്ചിലിലാണ് സ്വർണം പിടികൂടിയത്.

Related Articles

Leave a Reply

Back to top button