
കോഴിക്കോട്: കോവൂരിലെ വീട്ടിൽ അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആൾതാമസമില്ലാത്ത ഇരുനില വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
അയൽപക്കത്ത് താമസക്കാരനായ മഞ്ഞോളിവീട്ടിൽ അബ്ദുസ്സലാമിനെ കുറച്ചുദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയാലേ ആരുടേതാണെന്ന് തിരിച്ചറിയാനാവൂ.
മെഡി. കോളജ് പൊലീസ് സ്ഥലത്തെത്തി. വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കും.
ദുർഗന്ധത്തെ തുടർന്ന് അയൽവാസികൾ അറിയിച്ചത് പ്രകാരമാണ് പൊലീസ് എത്തി പരിശോധിച്ചത്. ആളില്ലാത്ത വീടിന്റെ പരിപാലനം അബ്ദുസ്സലാമിനെയാണ് ഉടമ ഏൽപിച്ചിരുന്നതെന്ന് ബന്ധു അബ്ദുസ്സമദ് പറഞ്ഞു



