Kozhikode

ചെറുവണ്ണൂരില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടുത്തം

Please complete the required fields.




കോഴിക്കോട് : ചെറുവണ്ണൂരില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടുത്തം. വൈകിട്ട് അഞ്ചരയോടെയാണ് ഗോഡൗണില്‍ തീ പടര്‍ന്നത്. പെയിന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്.

വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സമീപത്ത് നിര്‍ത്തിയിട്ട ലോറികളിലേക്കും തീ പടരുന്നു. കൂടുതല്‍ അഗ്നി രക്ഷാ സേന പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Related Articles

Leave a Reply

Back to top button