India

കനത്ത മഴ: പലയിടത്തും വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

Please complete the required fields.




മുംബൈ: കനത്ത മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയിലെ പലഭാഗങ്ങളിലും പൊതുഗതാഗതം തടസ്സപ്പെട്ടു.താനെ, റായ്ഗഡ് മേഖലകളില്‍ മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഉച്ചവരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വെള്ളിയാഴ്ച പെയ്ത മഴയെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

പലയിടത്തും റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. കനത്ത മഴ വിമാന സര്‍വീസുകളേയും ബാധിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

Related Articles

Back to top button