
കണ്ണൂര്‍: അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിക്കുന്ന കള്ള’നെ പൊലീസ് പിടികൂടി. താവക്കര വെസ്റ്റ് അംഗന്‍വാടിയിലെ ‘സ്ഥിരം കള്ളന്‍’ മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി വിജേഷാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
മൂന്നുതവണയാണ് പ്രതി താവക്കര അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ചുകുടിച്ചും മുട്ടയും പാലും റവയും പാകം ചെയ്ത് കഴിച്ചും രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ജനല്‍ കമ്പികളും ടൈലും തകര്‍ത്തിരുന്നു. അടുക്കള ഭാഗത്തെ സീലിങ് വഴിയാണ് മോഷ്ടാവ് അകത്തുകടക്കുന്നത്.





