ബസിന്റെ ടയർ പൊട്ടി തെറിച്ച് വിദ്യാർഥിനികളുടെ കാൽ ഒടിഞ്ഞു: കലോത്സവ അവസാന അവസരവും മുടങ്ങി

കോഴിക്കോട്: ബസിൽ സ്കൂൾ വിട്ട് മടങ്ങവേ ബസിന്റെ പിന്നിലെ ടയർപൊട്ടി തെറിച്ച് ടയർ ഗാർഡ് തെറിച്ചു പിൻസിറ്റിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിനികൾക്ക് പരിക്ക്. സെന്റ് വിൻസെന്റ് സ്കൂൾ വിദ്യാർഥിനികളായ നിമരാജി മൂട്ടോളി, അമീ ഘ കക്കോടി മുക്ക് എന്നിവർക്കാണ് പരിക്കേറ്റ് കാൽ പൊട്ടിയത്. നരിക്കുനി – കോഴിക്കോട് റൂട്ടിലോടുന്ന ബസിൽ കരിക്കാം കുളത്ത് വച്ചാണ് സംഭവം നടന്നത്. ഇരുവരും കോഴിക്കോട് മെഡി. ആശുപത്രിയിൽ ചികിത്സ തേടി.
പഴകിയ ടയറും വാഹനത്തിന്റെ ഫിറ്റ്നസ് ഇല്ലാത്തതുമാണ് അപകടത്തിനു കാരണം. പുൽ പറമ്പ് നിമരാജിയുടെ ഇരുകാലുകളു പൊട്ടിയിട്ടുണ്ട്. അമീഘയുടെ ഒരു കാലും പൊട്ടി. പ്ലസ്ടു വിദ്യാർഥികളായ ഇവർക്ക് പഠനം മുടങ്ങിയതു മാത്രമല്ല കലോത്സവത്തിന്റെ സ്കൂൾ നൃത്ത പരീശീലനവും അതിന്റെ അവസാന അവസര മുടങ്ങിയതാണ് നിമരാജിക്ക് കൂടുതൽ പ്രയാസമുണ്ടാക്കുന്നത്





