Kozhikode

ട്യൂഷനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; 17-കാരനെ കാണാനില്ലെന്ന് പരാതി; സൈക്കിൾ പയ്യോളിയിൽ കണ്ടെത്തി

Please complete the required fields.




കൊയിലാണ്ടി: ട്യൂഷന് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി നസീറിന്റെ മകൻ നിഹാൻ നസീറിനെ (17) ആണ് ശനിയാഴ്ച ഉച്ച മുതൽ കാണാതായത്.

ഇന്ന് ഉച്ചയ്ക്ക് 12ഓടെ ട്യൂഷന് പോകുന്നതിനായി സൈക്കിളുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. സൈക്കിള്‍ പയ്യോളി നഗരസഭയ്ക്കടുത്ത് വെച്ചതിന് ശേഷം കൊയിലാണ്ടിയിലേക്ക് ബസിന് പോയതാണെന്നാണ് വിവരം.

എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ നിഹാന്‍ എത്തിയിട്ടില്ല. പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത നിറമുള്ള പാന്റുമാണ് നിഹാന്‍ നസീറിന്റെ വേഷം. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതായതോടെ പിതാവ് പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍: 9496442713, 9846331533, പൊലീസ്: 0496-2602034.

Related Articles

Back to top button