India

മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നുവീണ്‌ മരിച്ചു

Please complete the required fields.




ബെംഗളൂരു: ബെംഗളൂരുവിൽ ഇന്റേൺഷിപ്പ് ചെയ്യാനെത്തിയ മലയാളി ഡിഗ്രി വിദ്യാർഥിനി പേയിങ് ഗസ്റ്റ് കെട്ടിടത്തിൽനിന്നുവീണ്‌ മരിച്ചു. മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്‌ന ചാക്കോ (20) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഹൊസ്‌കോട്ടയിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നാണ് ലിസ്‌ന വീണത്. ഗുരുതരമായി പരിക്കേറ്റ ലിസ്‌നയെ ആദ്യം ഹൊസ്‌കോട്ടയിലെ സർക്കാരാശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

മാനന്തവാടിയിൽ സ്വകാര്യ കോളേജിൽ ബി.ബി.എ. അവസാനവർഷ വിദ്യാർഥിനിയായ ലിസ്‌ന ഒരുമാസം മുമ്പാണ് ഇന്റേൺഷിപ്പിനായി ബെംഗളൂരുവിലെത്തിയത്. അമ്മ: ലില്ലി. സഹോദരി: ലിൻസ. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി.

Related Articles

Back to top button