Kozhikode

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 65 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Please complete the required fields.




കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 65 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

ജിദ്ദയിൽ നിന്നും വന്ന മലപ്പുറം പെരുംപോയിൽകുന്ന് സ്വദേശി പുളിക്കൽ ഷഹീം (31) ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1165 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യുൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെത്തി.

സ്വർണകടത്തിന് കള്ളക്കടത്തു സംഘം 70,000 രൂപയാണ് ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button