
താമരശ്ശേരി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറിന് 351 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
താമരശ്ശേരി ബസ്സ്റ്റാൻഡിൽ വച്ച് നടന്ന യുണിറ്റ് പ്രസിഡന്റ്
അബൂബക്കർ ഷൈൻ അദ്ധ്യക്ഷത വഹിച്ച പൊതുയോഗം ജില്ലാ വർക്കിംഗ് പ്രസിഡന്റ് കബീർ വൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി രജീഷ്, ബാബു റിലാക്സ്, റഹീം എടക്കണ്ടി ഹോം മെയ്ഡ് കഫേ, മുനീർ കോഫി ടൈം, സുലൈമാൻ പാരഡേയ്സ്, ബഷീർ പത്താൻ തുടങ്ങിയവർ സംസാരിച്ചു.





