Kozhikode

കോവിഡ്: കുട്ടികളുടെ വാക്സിനേഷന് 23 കേന്ദ്രങ്ങൾ

Please complete the required fields.




കോഴിക്കോട് : ജില്ലയിൽ 12 മുതൽ14 വരെ വയസ്സുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് 23 കേന്ദ്രങ്ങൾ. ഈ പ്രായത്തിലുള്ള 80,000 മുതൽ 90,000 കുട്ടികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ അഞ്ഞൂറോളം കുട്ടികളാണ് വാക്സീൻ എടുത്തത്. 31നകം പരമാവധി കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്. കോർബി വാക്സീനാണ് കുട്ടികൾക്ക് നൽകുന്നത്. ഗവ. മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി, ടഗോർ ഹാൾ, ജില്ലാ താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വാക്സിനേഷനു സൗകര്യമുണ്ട്. ഒരു വയൽ വാക്സീൻ ഉപയോഗിച്ചു 20 കുട്ടികൾക്കു നൽകാം. 

അതിനാൽ പരമാവധി 20 പേരെ അതതു കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇതിൽ കുറച്ചു പേർ എത്തിയാൽ വാക്സീൻ നൽകാൻ പറ്റാത്ത സാഹചര്യമുണ്ട്. ഇല്ലെങ്കിൽ അവശേഷിക്കുന്ന ഡോസ് നഷ്ടമാകും.

Related Articles

Leave a Reply

Back to top button