Kannur
‘വിമാനത്തിലേത് മുഖ്യമന്ത്രിക്കെതിരെ മുൻകൂട്ടി നടപ്പിലാക്കിയ ആക്രമണം’, കോൺഗ്രസിനെതിരെ കെ കെ ശൈലജ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രതിഷേധത്തെ ന്യായീകരിക്കുന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് കെ കെ ശൈലജ എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ നടത്തിയ അക്രമത്തെക്കാൾ അധഃമമാണ് ഈ അക്രമത്തെ ന്യായീകരിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമമെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
തീർത്തും മുൻകൂട്ടി നടപ്പിലാക്കിയ ഒരു അക്രമമാണ് ഇന്നലെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായതെന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും, കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെയും പ്രതികരണത്തിൽ നിന്ന് വ്യക്തമാണെന്നും അവർ ആരോപിച്ചു.





