Pathanamthitta
ശബരിമല തീർഥാടകരുടെ വാഹനം മിനിലോറിയുമായി കൂട്ടിയിടിച്ചു; കുട്ടിയടക്കം എട്ട് പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങവെ തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചു. ഒരു കുട്ടിയടക്കം കാറില്‍ ഉണ്ടായിരുന്ന ഏഴു പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്ക്.
എല്ലാവരേയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒരുമണിക്കാണ് സംഭവം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.





