Kollam

പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ അക്രമം: യുഡിഎഫ് പ്രവർത്തകനെ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചു

Please complete the required fields.




കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നേടിയ വിജയത്തിന് പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ തർക്കം ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ യു.ഡി.എഫ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചു.

യു.ഡി.എഫ് പ്രവർത്തകനെ രക്ഷിക്കാൻ ശ്രമിച്ച പൊലീസുകാരെയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ മൂന്ന് മൂന്ന് സിപിഎം പ്രവർത്തകരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button