മയക്കുമരുന്നുമായി പാലക്കാട്, കൊടുവള്ളി, തിരുവമ്പാടി സ്വദേശികൾ ഉൾപ്പെടെ മുന്ന്പേർ പിടിയിൽ; ആഢംബര വാഹനവും പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് നഗരത്തിൽ കാറിൽ കടത്തുകയായിരുന്ന 8.9 ഗ്രാം മെത്താഫിറ്റമിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി ഉമൈർ ഖാൻ, തിരുവമ്പാടി സ്വദേശി ആദർശ്, പാലക്കാട് ചന്ദ്രനഗർ സ്വദേശി ഷിബു എന്നിവരാണ് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ആഢംബര വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തുക്കള്‍ക്കൊപ്പം പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ രാത്രി ആഘോഷമാക്കിയ യുവാക്കള്‍ രാവിലെ മലമ്പുഴയിലേക്ക് ചുറ്റാനിറങ്ങിയതായിരുന്നു. ഈസമയം ബൈപ്പാസില്‍ വാഹനപരിശോധനയിലുണ്ടായിരുന്ന ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ മുന്നില്‍പ്പെട്ടു. എവിടേക്കാണ് യാത്രയെന്ന് അന്വേഷിക്കുമ്പോള്‍ തന്നെ യുവാക്കള്‍ വ്യത്യസ്ത മൊഴി നല്‍കി. വിശദമായ പരിശോധനയിലാണ് സിഗരറ്റ് കവറില്‍ ഒളിപ്പിച്ചിരുന്ന ലഹരി പിടികൂടിയത്.
കൂടിയ അളവില്‍ ലഹരി കൈവശം വച്ചിരുന്നതില്‍ നിന്ന് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നാണ് പൊലീസ് നിഗമനം. യുവാക്കള്‍ പതിവായി ലഹരി ഉപയോഗിക്കുന്നവരാകാം. മറ്റുള്ളവര്‍ക്ക് കൈമാറുന്ന ശീലമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഫോണ്‍വിളി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് തീരുമാനം. പുതുവൽസര ആഘോഷത്തിനായുള്ള ലഹരിയാണോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കും





