Kottayam

കോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു; പിന്നിൽ മുൻ വൈരാഗ്യമെന്ന് സൂചന

Please complete the required fields.




കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വ​ദേശി 32 വയസുള്ള മഹേഷ് തമ്പാൻ ആണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽ നിന്ന് വെട്ടിയിട്ട നിലയിൽ ഇയാളുടെ കാൽ പാദം കണ്ടെത്തി. പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്.

അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കാല്‍പാദം എപ്പോഴാണ് ഇടയപ്പാറ ടൗണില്‍ കൊണ്ട് വെച്ചത് എന്ന് ആരും കണ്ടിട്ടില്ല. ഇയാളുടെ മൃതദേഹം കണ്ടെത്തിയ റബ്ബര്‍തോട്ടം ആളൊഴിഞ്ഞ സ്ഥലമായിരുന്നു. ഇയാളുടെ ശരീരത്തില്‍ മറ്റ് കാര്യമായ പരിക്കുകള്‍ ഒന്നുമില്ല എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Related Articles

Leave a Reply

Back to top button