Kozhikode
കരുമലയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; കുടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

ബാലുശ്ശേരി: കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയില്‍ കരുമല വളവില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വേങ്ങേരി കലൂട്ടിതാഴം അഭിലാഷിന്റെ മകന് അഭിഷേക് (21) ആണ്
മരിച്ചത്. കൂടെ ഉണ്ടായിരുന്ന കാരപ്പറമ്പ് നാരോത്ത് ലൈന്‍ ഉദയന്റെ മകള്‍ അതുല്യ(18)ക്ക് സാരമായി പരുക്കേറ്റു.
ഇന്നലെ വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പറും കരുമല വളവില്‍ വെച്ചാണ് കൂട്ടി ഇടിച്ചത്. അതുല്യ അത്യാസന്ന നിലയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.





