Kozhikode

ഓമശ്ശേരിയിൽ സൗജന്യ ഫുട്‌ബോൾ പരിശീലന ക്യാമ്പിന്‌ തുടക്കം കുറിച്ചു

Please complete the required fields.




ഓമശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പിന്‌ തുടക്കം കുറിച്ചു. പഞ്ചായത്ത്‌ ഗ്രൗണ്ടിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ‌ പഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ജഴ്സി പ്രകാശനം ചെയ്തു.

‌2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1 ലക്ഷം രൂപ ചിലവഴിച്ചാണ്‌ പരിശീലന ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. പഞ്ചായത്ത്‌ പരിധിയിൽ സ്ഥിരതാമസക്കാരായ 15നും 20നും ഇടയിൽ പ്രായമുള്ള 140 അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 പേർക്കാണ് അവസരം. ‌പരിശീലനാർത്ഥികൾക്ക്‌ ലഘുഭക്ഷണമുൾപ്പെടെ നൽകും.

Related Articles

Leave a Reply

Back to top button