
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ നാലിനാണ് നടന്നത്.
ലിബ്നയുടെ സഹോദരൻമാരും അമ്മയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇവരെ കാണിക്കാൻ അഞ്ചു ദിവസം കാത്തെങ്കിലും. അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നതോടെയാണ് ലിബ്നയുടെ സംസ്കാരം നടത്താൻ തീരുമാനിച്ചത്.





