Kozhikode

കോഴിക്കോട് നാദാപുരത്ത് ലോറി കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടു

Please complete the required fields.




കോഴിക്കോട് : നാദാപുരം സംസ്ഥാന പാതയിൽ തൂണേരിയിൽ ലോറി അപകടത്തിൽപ്പെട്ടു. നാദാപുരം – തലശ്ശേരി സംസ്ഥാന പാതയിൽ ഇന്ന് പകലാണ് അപകടം. സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു വാഹനത്തിന് സൈഡ് നൽകിയപ്പോൾ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിച്ച കുഴിയിൽ വീഴുകയായിരുന്നു.

തൂണേരിയിലെ ഗോഡൗണിലേക്ക് സിമന്റ് ഇറക്കാൻ വന്ന നേഷണൽ പെർമിറ്റ് ലോറിയാണ് താഴ്ന്ന് പോയത്. ജെസിബി ഉപയോഗിച്ച് ലോറി പുറത്തെടുക്കാൻ തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button