Kozhikode

ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കുന്നു, കോഴ ആരോപണത്തില്‍ അന്വേഷണംവേണം- പി.എം.എ. സലാം

Please complete the required fields.




കോഴിക്കോട്: മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയതായി തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം.ഡ്രൈ ഡേ ഒഴിവാക്കിയും ബാര്‍ സമയം പതിനൊന്നു മണിയില്‍നിന്ന് 12 മണിവരെ ആക്കിയും ഐ.ടി. പാര്‍ക്കുകളില്‍ മദ്യശാലകള്‍ അനുവദിച്ചും ഡോര്‍ ഡെലിവറി ഏര്‍പ്പെടുത്തിയും കേരളത്തെ മദ്യത്തില്‍ മുക്കുകയാണ് ഇടത് സര്‍ക്കാരെന്നും സലാം വിമര്‍ശിച്ചു.

അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണ് ഈ കൊടുംപാതകം ചെയ്യുന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നല്‍കണമെന്നാണ് പുറത്തായ ശബ്ദരേഖയില്‍ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്. മദ്യലഭ്യത വര്‍ദ്ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയില്‍ മുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ബാര്‍ കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു. ഇടത് ഭരണത്തില്‍ സംസ്ഥാനം ലഹരിമാഫിയ കയ്യടക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button