
കാട്ടാക്കട: ആർ.എസ്.എസ്. മണ്ഡലം കാര്യവാഹക് വിഷ്ണുവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തിൻകാല പുലിമുട്ടം ഉത്രാടം ഹൗസിൽ ജിത്തു എന്ന അഭിജിത് (25), പാറച്ചൽ പേരൂർക്കോണം ഓടൽവിളാകം വീട്ടിൽ അരവിന്ദ് (27) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കാട്ടാക്കട അമ്പലത്തിൻകാല തോട്ടരികത്ത് വീട്ടിൽ കിരൺകുമാർ (22), അമ്പലത്തിൻകാല സുജിത് ഭവനിൽ വിശാഖ് (32), അമ്പലത്തിൻകാല ലെനിൻ ജങ്ഷനിൽ കുന്നുവിള സുരേഷ് ഭവനിൽ നിവിൻ എസ്. സാബു (29) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് കീഴാറൂർ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രക്ക് അമ്പലത്തിൻകാലയിൽ നൽകിയ വരവേൽപിനു ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ ക്ഷേത്രത്തിന് മുന്നിൽ വെച്ച് അക്രമിസംഘം തടഞ്ഞുനിർത്തി മർദിച്ചത്. പത്തുപേർ പ്രതികളായ കേസിൽ ഇനി അഞ്ചുപേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.





