
താമരശ്ശേരി: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു പേര്‍ക്ക് പരുക്ക്. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ദേശീയപാതയില്‍ താമരശ്ശേരി കാരാടിയിലായിരുന്നു അപകടം.
ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി സൈതുക്കുടിയില് നിഷാല്‍(19), മമ്മുണ്ണിപ്പടി സ്വദേശി ഉനൈസ്(19), മുള്ളമടക്കല്‍ ഹസ്മില്‍(24), സാനു(24), ബെഞ്ചമിന്‍(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈങ്ങാപ്പുഴയിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാദത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.





