Kozhikode

പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രചാരണ ജാഥ കോഴിക്കോട് ജില്ലയിൽ

Please complete the required fields.




താമരശ്ശേരി : എല്ലാവര്‍ക്കും ഭൂമിയും വീടും, സ്വകാര്യമേഖലയില്‍ സംവരണം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രചാരണ ജാഥ കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. വയനാട് ജില്ലയിലെ പര്യടനത്തിന് ശേഷം ചുരമിറങ്ങിയ ജാഥയെ ജില്ലാ അതിര്‍ത്തിയായ അടിവാരത്ത് വെച്ച് ജില്ലയിലേക്ക് സ്വീകരിച്ച് ആനയിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ മുഹമ്മദ്, എം ഗിരീഷ്, കെ എം സച്ചിന്‍ ദേവ് എംഎല്‍എ, പി കെ എസ് ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ്, പ്രസിഡന്റ് സി എം ബാബു, സിപിഐ എം താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു, പി കെ എസ് താമരശ്ശേരി ഏരിയാ സെക്രട്ടറി എം കെ രാജന്‍, പി കെ ഷൈജല്‍ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്. താമരശ്ശേരിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സി കെ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.

 

ജാഥാ ക്യാപ്റ്റന്‍ കെ സോമപ്രസാദ്, വൈസ് ക്യാപ്റ്റന്‍ വണ്ടിത്തടം മധു, മാനേജര്‍ വി ആര്‍ ശാലിനി, അംഗങ്ങളായ എസ് അജയകുമാര്‍, കെ ശാന്തകുമാരി എം എല്‍ എ, സി കെ ഗിരിജ എന്നിവര്‍ സംസാരിച്ചു. പി വിനയകുമാര്‍ സ്വാഗതം പറഞ്ഞു. ഇന്ന് രാവിലേ താമരശ്ശേരിയില്‍ നിന്ന് ജാഥ പ്രയാണം ആരംഭിക്കും. 10 മണിക്ക് ബാലുശ്ശേരി, 11 പേരാമ്പ്ര, 12.30 വടകര, 3.30 കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമാപിക്കും. ജാഥ ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

Related Articles

Leave a Reply

Back to top button