Kozhikode

മദ്യ ലഹരിയില്‍ പൊലീസിന് നേരെ യുവാവിന്റെ പരാക്രമം; എസ്.ഐ ക്കും രണ്ട് പോലീസുകാര്‍ക്കും പരുക്ക്

Please complete the required fields.




താമരശ്ശേരി: മദ്യ ലഹരിയില്‍ പൊലീസിന് നേരെ യുവാവിന്റെ പരാക്രമം. പുതുപ്പാടി കൊട്ടാരക്കോത്ത് സ്വദേശി ഷംസീര്‍ എന്ന കുഞ്ഞിയാണ് അക്രമം നടത്തിയത്. പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. എസ് ഐ ക്കും രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു.

പോലീസുകാരായ സിപിഎ ഷമീർ, ഷെരീഫ് എന്നിവർ താമശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസിനെ ആക്രമിച്ചതിനു പോലീസ് ജീപ്പ് തല്ലിത്തകർത്തതിനും യുവാവിനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.

ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സംഭവങ്ങളുടെ തുടക്കം അമ്പായത്തോട് ബാറിൽ എത്തിയ ഇയാൾ മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ബാർ ജീവനക്കാർ താമരശ്ശേരി പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെയും ഇയാൾ അക്രമിച്ചു.

തുടർന്ന് കൂടുതൽ പൊലീസെത്തി യുവാവിനെ ജീപ്പിൽ കയറ്റിയെങ്കിലും ജീപ്പിന്റെ ഗ്ലാസ് തല്ലിത്തകർത്തു. തുടർന്ന് ആംബുലൻസ് എത്തി യുവാവിനെ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി

Related Articles

Leave a Reply

Back to top button