
കോഴിക്കോട് : കോഴിക്കോട് യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍ കൊയിലാണ്ടി മേലൂർ അരങ്ങാടത് കളരികണ്ടിയിൽ അശോകൻ്റെ ഭാര്യ ഷീബ (48)ആണ് തൊട്ടടുത്ത പണിതീരാത്ത വീടിൻറെ ബാത്റൂമിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും പോലീസിൻറെ നേതൃത്വത്തിൽ മൃതദേഹം കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിക്കുകയും ചെയ്തു.
ഗ്രേഡ്ASTO ബാബു പി കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ഇർഷാദ് പികെ,അരുൺ എസ്,വിജീഷ് കെ എം,റെനീഷ് പി കെ,ബാലൻ ടി പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.