EntertainmentIndia

ഡബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; ജയിലർ നടൻ മാരിമുത്തു അന്തരിച്ചു

Please complete the required fields.




ജയിലർ നടൻ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ​ദിലീപ്കുമാർ-രജനികാന്തിന്റെ ജയിലറാണ്.

വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു. ജയിലറിലെ നടന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. നടന്റെ വിയോ​ഗത്തിൽ തമിഴ് സിനിമയിൽ നിന്ന് നിരവധിപേരാണ് അനുശോചനമർപ്പിച്ചിരിക്കുന്നത്.

വസന്ത്, എസ് ജെ സൂര്യ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച മാരിമുത്തു കണ്ണും കണ്ണും, ബുലിവാൽ എന്നീ രണ്ട് സിനിമകളുടെ സംവിധായകനായിട്ടുണ്ട്. തുടർന്നാണ് സിനിമയിൽ അഭിനേതാവാകുന്നത്. മിഷ്കിൻ സംവിധാനം ചെയ്ത യുത്തം സെയ് എന്ന ചിത്രത്തിൽ ലീഡ് റോൾ ചെയ്തുകൊണ്ടാണ് മാരി മുത്തു ആ​ദ്യമായി അഭിനയിക്കുന്നത്.

Related Articles

Leave a Reply

Back to top button