
കൽപ്പറ്റ: വ്യത്യസ്ത സ്ഥലങ്ങളിൽനിന്നും കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് പിടികൂടി. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റ്, എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ ബിൽജിത്തും പാർട്ടിയും പുൽപള്ളി, പെരിക്കല്ലൂർ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 225ഗ്രാം കഞ്ചാവുമായി മാനന്തവാടി അഞ്ചുകുന്ന് സ്വദേശി കല്ലിട്ട കുഴിവീട്ടിൽ എൻ. വിനീഷിനെ(28) പിടികൂടിയത്.
തുടർ പരിശോധനയിൽ 30ഗ്രാം കഞ്ചാവുമായി ഇരുളം സ്വദേശി മൂഴിമലയിൽ എ. ജിന്റോ ബൈജുവിനെയും പിടികൂടി. കൽപറ്റ ഭാഗത്ത് എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ ടി. ഷറഫുദ്ധീനും കെമു പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 30ഗ്രാം കഞ്ചാവുമായി നൂൽപ്പുഴ കുമിഴി സ്വദേശി ചുക്കാലി കുനി കോളനിയിൽ സനീഷിനെ (20) പിടികൂടി. പരിശോധനയിൽ കെമു പ്രിവന്റിവ് ഓഫിസർമാരായ ദിനേശൻ, സോമൻ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, സുമേഷ്, വിനു, രാജേഷ്, ജോബിഷ്, ധന്വന്ത് എന്നിവർ പങ്കെടുത്തു.





