Kasargod

പൂട്ടിയിട്ട വീട്ടിൽനിന്ന് മൂന്ന് പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്ന സംഭവം; പ്രതി അറസ്റ്റിൽ

Please complete the required fields.




കാസർഗോഡ് : പൂട്ടിയിട്ട വീട്ടിൽനിന്നു 3 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിലായത് 16 വർഷത്തിനു ശേഷം. വയനാട് പനമരം കുളിവയൽ ചെറുവട്ടൂർ കടശ്ശേരി വളപ്പിൽ റഷീദിനെ (38) ആണ് കാസർകോട് എസ്ഐ പി.പി.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടി ജയിലിലെത്തി അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസിൽ റിമാൻഡിലാണ് റഷീദ്. തളങ്കര ഖാസി ലെയ്നിലെ പി.എ.താജുദ്ദീന്റെ വീട്ടിൽ 2006 ഒക്ടോബർ 18ന് രാത്രിയാണ് മോഷണം നടന്നത്. കവർച്ച നടന്ന വീട്ടിൽനിന്ന് അന്ന് പൊലീസ് വിരലടയാളം ശേഖരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ നാട്ടിലെത്തിയ പ്രതിയെ വാറന്റായ മറ്റൊരു കേസിൽ പനമരം പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജയിൽ റിമാൻഡ് ചെയ്തു. ഇവിടെ എത്തിയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Back to top button