Thrissur

ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷ്ടിച്ചയാളെ നാട്ടുകാർ കൈയ്യോടെ പിടികൂടി

Please complete the required fields.




തൃശ്ശൂർ : കിഴുപ്പിള്ളിക്കര ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷ്ടിച്ചയാളെ നാട്ടുകാർ കൈയ്യോടെ പിടികൂടി പോലീസിലേൽപ്പിച്ചു. ആക്രി പെറുക്കാനെന്ന വ്യാജേനയെത്തിയ പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ് സൂജൻ (21) ആണ് അറസ്റ്റിലായത്.

കിഴുപ്പിള്ളിക്കര കല്ലുംകടവ് റോഡിലെ പുതുമനക്കര ശിവക്ഷേത്രത്തിലാണ് ബുധനാഴ്ച വൈകീട്ട് മോഷണം നടന്നത്. മൂന്നുചക്ര സൈക്കിളിൽ മോഷ്ടിച്ച സാധനങ്ങൾ കടത്തുന്നതിനിടെ സമീപവാസികൾ ഇയാളെ കാണുകയായിരുന്നു.

തുടർന്ന് ക്ഷേത്രഭാരവാഹികളും നാട്ടുകാരും ചേർന്ന് പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തിലെ തൂക്കുവിളക്കുകൾ കണ്ടെത്തിയത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button