
കണ്ണൂർ: വിമാനത്താവളത്തിൽ ഒരു കിലോ സ്വർണവുമായി യാത്രക്കാരനെ പിടികൂടി. മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ കയറ്റിയ സ്വർണം പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്




