Kozhikode
പോസ്റ്റോഫീസില്‍ പാഞ്ഞുകയറിയ നായ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു

ബാലുശ്ശേരി: വയലട പോസ്റ്റ് ഓഫീസില്‍ പാഞ്ഞുകയറിയ തെരുവ് നായ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. ശ്രീജ ബിജുവിനാണ് നായയുടെ കടിയേറ്റത്.
പുറത്തേക്കു ഓടിയ നായ മറ്റ് രണ്ട് ടൂറിസ്റ്റുകളെയും കടിച്ചു.
വനത്തില്‍ വ്യാജമദ്യം നിര്‍മിക്കുന്നതിനായി കലക്കിവച്ച വാഷ് കുടിച്ചതാകാം നായ പരാക്രമം നടത്താന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ നായ ഓടി മറയുകയും ചെയ്തു.





