Thiruvananthapuram

വാട്‌സ്ആപ്പിൽ പി ജയരാജന്റെ പേരിൽ വ്യാജൻ; പണം തട്ടാൻ ശ്രമം

Please complete the required fields.




സിപിഐഎം നേതാവ് പി. ജയരാജൻറെ പേരിൽ പണം തട്ടാൻ ശ്രമം. വാട്സാപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പണം തട്ടാൻ ശ്രമിച്ചത്. കണ്ണൂർ അഡീഷണൽ പൊലീസ് സുപ്രണ്ടിന് പി. ജയരാജൻ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ പല പ്രമുഖരുടേയും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കൂടി പണം ആവശ്യപ്പെട്ടിരുന്നത് സംബന്ധിച്ച് പൊലീസിൽ വിവരം ലഭിച്ചിരുന്നു.

നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. എന്നാൽ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈൽ ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരോട് പണം ആവശ്യപ്പെട്ടിരുന്നു. കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാൽ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

Related Articles

Leave a Reply

Back to top button