Kozhikode

താമരശ്ശേരി ബസ് ബേയിലെ ഇരിപ്പിടവും നടപ്പാതയും കയ്യേറി നടത്തിയ വ്യാപാരം ഒഴിപ്പിച്ചു

Please complete the required fields.




താമരശ്ശേരി: ബസ് ബേയിലെ ഇരിപ്പിടവും നടപ്പാതയും കയ്യേറി നടത്തിയ വ്യാപാരം പഞ്ചായത്ത് അധികൃതര്‍ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു. മൂന്നു തവണ നോട്ടീസ് നല്‍കിയെങ്കിലും നീക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ് നടപടി. ബസ് ബേയിലെ മാവിന്‍ ചുവട്ടിലെ നടപ്പാതയും ഇരിപ്പിവും കയ്യേറി പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെ വില്‍പ്പന നടത്തുന്ന പെട്ടിക്കട സ്ഥാപിച്ചതോടെ ബസ്സു കയറാന്‍ എത്തുന്നവര്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.

കച്ചവടവും വാങ്ങാനെത്തുന്നവരും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികളും പഞ്ചായത്തിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കച്ചവട സാധനങ്ങള്‍ നീക്കം ചെയ്യാന്‍ മൂന്നു തവണ നോട്ടീസ് നല്‍കിയത്. കയ്യേറ്റം ചോദ്യം ചെയ്ത പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന് നേരെ കയ്യേറ്റ ശ്രമവും നടന്നിരുന്നു. തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പോലീസും എത്തി പെട്ടിക്കട നീക്കം ചെയ്തത്.

Related Articles

Leave a Reply

Back to top button