Kozhikode
കോഴിക്കോട്ട് വയോധിക വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഗ്യാസ് സിലണ്ടർ ചോർച്ചയെന്ന് സംശയം

കോഴിക്കോട് : മാവൂര്‍ ചെറൂപ്പയില്‍ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറൂപ്പ സ്വദേശി ബേബി (80) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവമുണ്ടായത്.
വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്കായി തീപടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹത ഇല്ലെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തലെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.





