Pathanamthitta

അനുജയും ഹാഷിമും തമ്മിൽ ഒരുവർഷത്തെ പരിചയം; കാർ വാങ്ങിയത് രണ്ടുമാസം മുമ്പ്

Please complete the required fields.




അടൂര്‍: കെ.പി.റോഡില്‍ കാര്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അപകടത്തില്‍പ്പെട്ട കാര്‍ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പ്. പഴയ അടൂര്‍ രജിസ്‌ട്രേഷനിലുള്ള കാറാണിത്. എയര്‍ ബാഗോ, ആധുനിക സംവിധാനങ്ങളോ വാഹനത്തില്‍ ഇല്ല.

വ്യാഴാഴ്ച രാത്രി 10.45-നാണ് തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിംവില്ലയില്‍ മുഹമ്മദ് ഹാഷിം(31) എന്നിവര്‍ സഞ്ചരിച്ച കാര്‍ ലോറിയിലിടിച്ച് ഇരുവരും മരിച്ചത്.

അനുജയും ഹാഷിമും തമ്മില്‍ ഒരു വര്‍ഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. വാഹനം സംബന്ധിച്ച കാര്യങ്ങള്‍ക്കും മറ്റും ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.വിനോദയാത്രയില്‍ അനുജ ഒരുതരത്തിലുമുള്ള അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍. കൊട്ടാരക്കര എത്തുംമുമ്പ് ഭക്ഷണംകഴിക്കാന്‍ കയറിയപ്പോള്‍ അനുജയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. എന്നാലിത് വീട്ടില്‍നിന്നായിരുന്നു എന്നാണ് മറ്റ് അധ്യാപകരോടു പറഞ്ഞത്. ഈ ഹോട്ടലില്‍ മുക്കാല്‍ മണിക്കൂര്‍ ചെലവഴിച്ചശേഷമാണ് അടൂരിലേക്ക് അധ്യാപകസംഘം യാത്രതിരിച്ചത്.

Related Articles

Back to top button