Idukki

ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി

Please complete the required fields.




കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ.

ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടൽ എയ്​സിൽ ഇന്നലെയാണ് ​ സംഭവം.ചിക്കൻ കറിയിൽ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ഛർദ്ദിച്ചു. തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ നഗരസഭ ആരോഗ്യവകുപ്പിന് പരാതി നൽകി. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Related Articles

Back to top button