
നാദാപുരം: നാദാപുരം എം ഇ ടി കോളജിലെ റാഗിങ്ങില്‍ പൊലീസ് കേസെടുത്തു. ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, മര്‍ദിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആന്റി റാഗിങ് സെലിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെടുക്കും. സെല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ 15 വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആന്റി റാഗിങ് സെല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെടുക്കും. മര്‍ദനത്തില്‍ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥി നിഹാല്‍ ഹമീദിന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റിരുന്നു. നിഹാലിന്റെ കര്‍ണപുടം പൊട്ടി. മുഹമ്മദ് റാഫി, സലാഹുദ്ദീന്‍ എന്നീ വിദ്യാര്‍ഥികള്‍ക്കും മര്‍ദനമേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് റാഗിങ് നടന്നത്. 15ഓളം പേര്‍ വരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് റാഗിങ് നടത്തിയത്. രണ്ടു മാസം മുമ്പ് കോളജില്‍ പ്രവേശനം നേടിയവരാണ് മര്‍ദനത്തിനിരയായത്. രക്ഷിതാക്കളാണ് ഇതേക്കുറിച്ച് പൊലീസിനും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയത്.





