Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു

Please complete the required fields.




സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്.

ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40000 രൂപ കടന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ ഉയർന്നു.

ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5000 രൂപ കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 4160 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഒരു ഗ്രാം സാധരണ വെള്ളിക്ക് ഇന്നലെ വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ്. വിപണി വില

 

Related Articles

Leave a Reply

Back to top button