Thiruvananthapuram

അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായി മേശപ്പുറത്തേക്ക് എറിഞ്ഞുനൽകി വി. മുരളീധരൻ

Please complete the required fields.




തിരുവനന്തപുരം : കാട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ (എംആർഎസ്) സ്കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികളെ അപമാനിച്ച് വി. മുരളീധരൻ എംഎൽഎ.

പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക്‌ മിഠായി വിതരണം ചെയ്‌തത്‌ എംഎൽഎയായിരുന്നു. കുട്ടികളുടെ കയ്യിൽ കൊടുക്കാനുള്ള മടിയിൽ മേശപ്പുറത്തേക്ക് മിഠായി എറിഞ്ഞ് നൽകുകയായിരുന്നു വി. മുരളീധരൻ. കട്ടേല എംആർഎസ് പ്രവേശനോത്സവത്തിലെ ദൃശ്യങ്ങളും വിവാദത്തിലേക്ക് നീങ്ങുകയാണ്.

കുട്ടികളുടെ കൈയിലേക്ക്‌ നൽകാതെ മേശപ്പുറത്ത്‌ തട്ടിയിട്ടശേഷം എടുത്ത്‌ കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പട്ടികജാതി-, പട്ടികവർഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്‌ കട്ടേലയിലേത്‌.

സംഭവത്തിൽ വി മുരളീധരന് എതിരെ വിമർശനം ശക്തം. സോഷ്യൽ മീഡിയയിലൂടെയും നിരവധി പേരാണ് വി മുരളീധരന് എതിരെ രം​ഗത്ത് വന്നിരിക്കുന്നത്. ‘അയിത്തം തിരിച്ചു കൊണ്ടുവരുന്ന സംഘികൾ’, ‘ഇത്ര കഷ്ടപ്പെട്ടു പിന്നെ ചെയ്യണോ കയ്യിൽ കൊടുക്കാൻ പറ്റാത്ത കുട്ടികളെ കാണാനും പോവരുത് അണ്ണാ’ എന്നും കമ‌ന്റുകൾ. ചെറിയ കുട്ടികളോട് പോലും മര്യാദ കാണിക്കാൻ അറിയാത്ത നീയൊക്കെ മനുഷ്യൻ തന്നെയാണോ, ആ കുട്ടികളില്‍ ചിലര്‍ അദ്ദേഹത്തിന്‍റെ കണ്ണിലേക്ക് നോക്കിയത് കണ്ടപ്പോള്‍ മനസ്സൊന്ന് നൊന്തുവെന്നും കമന്റുകൾ നീളുന്നു.

Related Articles

Back to top button