Thiruvananthapuram

ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു’; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. രോഗിക്ക് ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖമുണ്ടെന്നാണ് ആശുപത്രിയുടെ വാദം. മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

രോഗിക്ക് കരളിനും തലച്ചോറിനും മഞ്ഞപ്പിത്തം ബാധിച്ച് മൂര്‍ച്ഛിച്ച സ്ഥിതിയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.

കൊല്ലം സ്വദേശിയായ വില്‍ഫ്രെഡ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കട്ടിലില്‍ നിന്ന് വീണ് മരിച്ചത്. വീഴ്ചയില്‍ ഗുരുതരമായി വില്‍ഫ്രെഡിന് പരിക്കേറ്റിരുന്നു. ആശുപത്രി വാര്‍ഡിനുള്ളില്‍ വച്ചുണ്ടായ മരണമായതിനാല്‍ സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മെയ് 30നാണ് വില്‍ഫ്രെഡ് കട്ടിലില്‍ നിന്നും തറയിലേക്ക് കമിഴ്ന്നു വീണ നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം നില ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി. ഒപിന്നാലെ ഒരു മണിക്കൂറിനകം മരണം സ്ഥിരീകരിക്കുകയും ചെയ്തു.

Related Articles

Back to top button