Malappuram

23 ലക്ഷം രൂപയെ ചൊല്ലി അയൽവാസികൾ തമ്മിൽ സംഘർഷം; വൃദ്ധദമ്പതികൾക്ക് ക്രൂരമർദനം

Please complete the required fields.




മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു.പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റിരിക്കുന്നത്.ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിസിനസിൽ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മര്‍ദനവുമുണ്ടായത്.

വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി.അതേ സമയം, അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടിൽ കയറി മർദിച്ചെന്നാണ് അബ്ദുൾ കലാമിൻ്റെ പരാതി.ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.ഒന്നര വർഷമായി പണം തിരികെ നൽകിയില്ലെന്ന് അസൈൻ പറയുന്നു.

എന്നാൽ പണം നൽകാനില്ലെന്നാണ് അബ്ദുർ കലാം പറയുന്നത്. സംഭവത്തിൽ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Back to top button