Kozhikode

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാലുശേരി വട്ടോളി സ്വദേശി അശ്വിൻ മോഹൻ (30) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കക്കയം പഞ്ചവടി പാലത്തിന് സമീപം ഉച്ചക്ക് 2 മണിക്ക് ശേഷം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.

ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്ന് ഇന്ന് രാവിലെ 11.15 ഓടെ എൻഡിആർഎഫ് , ഫയർഫോഴ്സ്, സന്നദ്ധ റക്സ്യു ടീം, നാട്ടുകാർ പോലിസ് എന്നിവരുടെ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റി.അതേസമയം കുനിയിൽ കടവ് പുഴയിൽ സി എച്ച് പാലത്തിൽ നിന്നും ചാടിയ ആളെ കണ്ടെത്തി. അത്തോളി ആലിൻ ചുവട് കുറുവാളൂർ കുറ്റിയോറ തറോൽ താമസിക്കും ഗണേശൻ്റെ മകൻ വൈഷ്ണവാണ് ( 28 )മരിച്ചത്.
അത്തോളി ചീക്കിലോട് ബസിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. ആനപ്പാറ കടവിനും വള്ളിൽ കടവിനും മധ്യേ കാട്ടില പീടിക കിഴക്ക് വശം ചാലാം കല്ലിന് സമീപത്തായി ഉന്നു വല കുറ്റിയിൽ തങ്ങി കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മത്സ്യ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തി.

ബുധനാഴ്ച കൊയിലാണ്ടിയിൽ നിന്നും വെള്ളിമാട്കുന്നിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം 2 മണിക്കൂറോളം ‘ തെരച്ചിൽ നടത്തിയിരുന്നു. ജൂലായ് 7 മുതൽ യുവാവിനെ കാണാനില്ല പരാതിയിൽ അത്തോളി പോലീസ് അന്വേഷണം നടത്തി വരികെയാണ് മൃതദേഹം കണ്ടെത്തിയത്. കുനിയിൽ കടവ് പാലത്തിൽ യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയിരുന്നു. പേരാമ്പ്ര ഡി വൈ എസ് പി എൻ സുനിൽ കുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ പ്രേംകുമാർ , എസ് ഐ, എം സി മുഹമ്മദലി ഇന്നലെ സ്ഥലത്തുണ്ടായിരുന്നു.

Related Articles

Back to top button