Kozhikode

പെരുന്നാള്‍ അവധിയുടെ ഭാഗമായി താമരശ്ശേരിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Please complete the required fields.




താമരശ്ശേരി:  പെരുന്നാള്‍ അവധിയുടെ ഭാഗമായി താമരശ്ശേരിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. മൂന്ന് ദിവസത്തെ അവധി ആഘോഷിക്കാന്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. നിര തെറ്റിച്ച് തെറ്റായ ദിശയിലൂടെ പ്രവേശിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും കുരുക്ക് രൂക്ഷമാവാന്‍ കാരണമായി.

ഞായര്‍ അവധിക്ക് പിന്നാലെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഈദുല്‍ ഫിതറിന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ വിനോദ സഞ്ചാരികള്‍ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. പ്രധാനമായും വയനാട്ടിലേക്ക് സഞ്ചാരികള്‍ ഒഴുകിയത്. പെരുന്നാള്‍ ദിവസം ഗ്രാമീണ റോഡുകളില്‍ പോലും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ താമരശ്ശേരി ടൗണ്‍ പൂര്‍ണ്ണമായും നിശ്ചലമായ നിലയിലായിരുന്നു. കാരാടി എല്‍ ഐ സി പരിസരം മുതല്‍ അമ്പായത്തോട് വരെ കിലോമീറ്ററുകളാണ് വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടത്.

താമരശ്ശേരി ടൗണില്‍ ഉള്‍പ്പെടെ റോഡി നവീകരണ പ്രവൃത്തി നടക്കുന്നതും കുരുക്ക് രൂക്ഷമാവാന്‍ കാരണമായി. ചുങ്കത്ത് നിന്ന് ഓമശ്ശേരി ഭാഗത്തേക്കുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായി അടച്ചതിനാല്‍ ഈ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ താമരശ്ശേരി ടൗണിലൂടെ പോവുന്നതും കുരുക്കിന് ആക്കം കൂട്ടി. ഇതനിടെ നിര തെറ്റിച്ച് തെറ്റായ ദിശയിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുന്നതോടെ എതിര്‍ ദിശയിലേക്കുള്ള ഗാതഗതം തടസ്സപ്പെടും.

നിരവധി വാഹനങ്ങള്‍ നിരയിലുള്ളപ്പോഴാണ് ചിലര്‍ എല്ലാ വാഹനങ്ങളേയും മറികടന്ന് മുന്നേറുന്നത്. ഇത് അപകടങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും കാരണമാവുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Related Articles

Leave a Reply

Back to top button