
തിരുവനന്തപുരം: സംസ്ഥാനത്തെ ആനത്താരകള്‍ പുനഃനിര്മിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ജനവാസ മേഖലകളില്‍ ആന ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആനത്താരകളുടെ പുനഃനിര്‍മാണം. കേരളത്തില്‍ പ്രധാനമായും 7 ആനത്താരകളാണ് കണ്ടെത്തിയിട്ടുള്ളത്.
തിരുനെല്ലി കദ്രക്കോട്, നിലമ്പൂര്‍ അപ്പന്‍കാപ്പ്, നിലമ്പൂര്‍ കോവിലകം ന്യൂ അമരമ്പലം, പേര്യ പക്രാന്താളം, മുതമല നിലമ്പൂര്‍ ഒ വാലി, കൊട്ടിയൂര്‍ പേരിയ, ബേഗൂര്‍-ബ്രഹ്മഗിരി എന്നിവയാണവ. ഇതില്‍ 4 എണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗജ റിപ്പോര്‍ട്ടിലെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടവയുമാണ്.





