Kozhikode

ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്‌നാട് സ്വദേശിയായ ജയന്തിയെ (22) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിഗ വിവരം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഇവിടെ കോച്ചായെത്തിയത്. നിരവധി നേട്ടങ്ങളും ഇവര്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ നേടിയിട്ടുണ്ട്. സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സഹകോച്ചുമാരുടെയും വിദ്യര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.

Related Articles

Leave a Reply

Back to top button