India

ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ വെടിവെച്ചിട്ട് സൈന്യം, ലഹരി മരുന്നും പിടികൂടി 

Please complete the required fields.




ദില്ലി : പഞ്ചാബിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അതിർത്തി കടന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തത്. 10 കിലോഗ്രാം ഹെറോയിനും വഹിച്ചാണ് ഡ്രോൺ അതിർത്തിയിലെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വെടിവെച്ചിടുകയായിരുന്നുവെന്നാണ് സൈനിക വ്യത്തങ്ങൾ അറിയിച്ചത്.

സമാനമായ രീതിയിൽ നേരത്തെയും ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്. മേഖലയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ലഹരി കടത്തും നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

Related Articles

Leave a Reply

Back to top button