Kozhikode

കൊയിലാണ്ടിയില്‍ മിനിലോറി മറിഞ്ഞ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Please complete the required fields.




പയ്യോളി: മിനിലോറി മറിഞ്ഞ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മൂരാട് കോട്ടക്കുന്നുമ്മല്‍ രാഗേഷ് (42) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് മരണമടഞ്ഞത്.

ഇന്നലെ വൈകീട്ട് കൊല്ലം ചിറക്ക് സമീപമായിരുന്നു അപകടം. നിര്‍മ്മാണ തൊഴിലാളിയായ രാഗേഷ് ജോലി കഴിഞ്ഞ് വീട്ടിലെക്ക് പോവുന്നതിനിടെയായിരുന്നു അപകടം.

മിനിലോറി ഡിവൈഡറില്‍ തട്ടി രാഗേഷ് ഓടിച്ച ബൈക്കിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: സുബിഷ (സര്‍ഗാലയ ഇരിങ്ങല്‍). പിതാവ്: രാഘൂട്ടി. മാതാവ്: കാര്‍ത്യായനി. സഹോദരങ്ങള്‍: രാജേഷ്, രങ്കേഷ്, രജീഷ് (കെഎസ്ഇബി).

Related Articles

Leave a Reply

Back to top button