Thiruvananthapuram

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: 14 പേര്‍ അറസ്റ്റില്‍, 39 കേസുകള്‍, 267 തൊണ്ടിമുതലുകള്‍ പിടികൂടി

Please complete the required fields.




തിരുവനന്തപുരം: കുട്ടികളുടെ നഗ്നന ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ടിന്‍റെ  ഭാഗമായാണ് അറസ്റ്റ്. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ സംസ്ഥാന വ്യാപകമായി 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. 39 കേസുകള്‍ രജിസ്റ്റർ ചെയ്തു. 267 തൊണ്ടിമുതലുകള്‍ പിടികൂടി.

ഈ വർഷം ഇത് രണ്ടാം തവണയാണ് സംസ്ഥാന വ്യാപമായി റെയ്ഡ് നടത്തുന്നത്. 11 പ്രാവശ്യം സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ പി ഹണ്ട് നടന്നിട്ടുണ്ട്. 1296 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ഫൊറൻസിക് പരിശോധന വരുന്ന മുറയ്ക്ക് കേസുകളുടെ കുറ്റപത്രം നൽകുന്നതായും പൊലീസ് പറഞ്ഞു. 

Related Articles

Leave a Reply

Back to top button