Kozhikode

കോഴിക്കോട് വടകര കുറുന്തോടിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം

Please complete the required fields.




കോഴിക്കോട്: വടകര കുറുന്തോടിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം. ഓട്ടോയിലുണ്ടായ വിദ്യാർത്ഥികൾ സുരക്ഷിതരാണ്. ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം നടന്നത്.

സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോയ്ക്ക് മുകളിലേക്കാണ് വഴിയരികിലെ തേക്കിൻ മരം കടപുഴകി വീണത്. വൈദ്യുതി കമ്പിയിൽ തട്ടി മരം നിന്നതിനാൽ കൂടുതൽ അപകടങ്ങൾ ഒന്നും സംഭവിച്ചില്ല. വൈദ്യുതി ബന്ധം ഇല്ലായിരുന്നു. നാട്ടുകാരും കെഎസ്ഇബിയും ചേർന്ന് മരം മുറിച്ചു മാറ്റാൻ ഉള്ള ശ്രമത്തിലാണ്.

Related Articles

Leave a Reply

Back to top button